സ്വർണക്കടത്ത് കേസ് ; സന്ദീപ് നായരെയും സ്വപ്നയെയും റിമാൻഡ് ചെയ്തു
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായരെയും സ്വപ്‌ന സുരേഷിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റി നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐ എ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇതനുവദിച്ചില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ ഇവരെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കും.
പരിശോധനാ ഫലം ലഭിച്ചാലുടന്‍ എന്‍ ഐ എ കസ്റ്റഡി അപേക്ഷ നല്‍കും. തുടര്‍ന്നാണ് പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോകുക. ഇന്നലെയാണ് സന്ദീപിനെയും സ്വപ്‌നയെയും ബംഗളൂരുവില്‍ വെച്ച് എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഇരുവരെയും കൊച്ചിയിലെത്തിച്ചു.