‘സിൽവർ ലൈൻ പ്രായോഗികമല്ല’, പുതിയ പദ്ധതിക്ക് കേന്ദ്ര സഹകരണം ഗുണം ചെയ്യും; ഇ ശ്രീധരൻ
കേരളത്തിൽ ‘സിൽവർ ലൈൻ പ്രായോഗികമല്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. സിൽവർ ലൈന് അധിക ചെലവ് വേണ്ടിവരും. കേരളത്തിന് ഹൈ സ്‌പീഡ് റെയിൽവേ അനിവാര്യമാണ്. പുതിയ പദ്ധതിക്ക് കേന്ദ്ര സഹകരണം ഗുണം ചെയ്യും.നിലവിലെ ട്രാക്കിൽ അധിക വേഗം സാധ്യമല്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ല. തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.
കെ വി തോമസിന് പുതിയ പദ്ധതി സംബന്ധിച്ച് നോട്ട് നല്‍കി. കെവി തോമസ് അത് മുഖ്യമന്ത്രിക്ക് കൈമാറി. അദ്ദേഹം തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.സില്‍വര്‍ ലൈനിലെ ഡിപിആര്‍ അപ്രായോഗികമാണ്. നിര്‍മാണ ചുമതല പരിചയ സമ്പന്നര്‍ക്ക് കൈമാറണം. കേരളത്തിന് ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ ആവശ്യമാണ്.
കുറഞ്ഞ അളവില്‍ ഭൂമി എടുത്താല്‍ മതി. ആകാശപാതയായോ ഭൂഗര്‍ഭ റെയില്‍വേയായോ കെ റെയില്‍ കൊണ്ടുവരാം. പരിസ്ഥിതി അനുകൂലമാവണം. കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതി റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചില്ല. ആകാശപ്പാതയാണെങ്കില്‍ ഭൂമിയുടെ ഉപയോഗം വളരെ കുറച്ച് മാത്രമേ വരുന്നുളളു. ബദല്‍ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ റെയില്‍ വന്നില്ലെങ്കില്‍ മറ്റൊരു ട്രെയിന്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.