ഭാര്യപിതാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് യുവാവും കൂട്ടാളികളും പിടിയിൽ
കൊല്ലം അഞ്ചലിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യപിതാവിന്റെ തല കമ്പി വടി കൊണ്ട് അടിച്ചു പൊട്ടിച്ച കേസിൽ മരുമകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ ചരുവിള വീട്ടിൽ സുദർശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറി മർദി്ചത്.
കോട്ടുക്കൽ സ്വദേശി വിപിൻ സുഹൃത്തുക്കളായ ലിജോ, ശ്യാം, വിശാൽ എന്നിവരാണ് അറസ്റ്റിലായത്. വിപിനും ഭാര്യ ശിൽപയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് അക്രമം നടന്നത്. സുദർശന്റെ ഭാര്യ സിന്ധുവിനും ഇവരുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.