Saturday, October 19, 2024
Wayanad

വയനാട്ടിൽ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് അവശ്യസാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി

കൽപ്പറ്റ:ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ത്രിവേണി. പുല്‍പ്പള്ളിയില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഇ.എ. ശങ്കരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അവശ്യ സാധന ക്ഷാമമനുഭവിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന ത്രിവേണി എത്തിച്ചേരും. പുല്‍പ്പള്ളി പഞ്ചായത്തിനു ശേഷം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലും വെള്ളി, ശനി ദിവസങ്ങളില്‍ തിരുനെല്ലി പഞ്ചായത്തിലും സഞ്ചരിക്കുന്ന ത്രിവേണി എത്തിച്ചേരും.

അരി, മുളക്, പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ കോസ്മറ്റിക്‌സ് സാധനങ്ങളും സഞ്ചരിക്കുന്ന ത്രിവേണിയില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഗുണനിലവാരവും വില കുറവുമുള്ള ത്രിവേണി നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും ലഭിക്കും.

Leave a Reply

Your email address will not be published.