ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളവരേക്കാൾ അധികം രോഗമുക്തർ
ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരേക്കാൾ അധികം രോഗമുക്തരായി. വ്യത്യാസം 1,19,697 പേർ. ഡൽഹിയിൽ ചുരുങ്ങിയ സമയം കൊണ്ട് ദേശീയ ശരാശരിയേക്കാൾ മുന്നിലെത്തി. 66.03 ശതമാനം പേർക്കാണ് ഡൽഹിയിൽ രോഗം മാറിയത്. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ, പ്രധാനമന്ത്രി, വളരെ വേഗത്തിൽ വാക്സിൻ നിർമാണം പൂർത്തിയാക്കാൻ ആവിശ്യമായിട്ടുള്ള സാങ്കേതിക സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടു. വാക്സിൻ ലഭ്യമാക്കുന്നതിനെയും ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും യോഗം വിലയിരുത്തി. രാജ്യത്ത് ആകെ രോഗ ബാധിതർ 5,66,840 ഉം മരണസംഖ്യ 16,893 ഉം ആയി. മഹാരാഷ്ട്രയിൽ 181 മരണവും 5257 കോവിഡ് കേസും കൂടി സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,69,883 ആയി. മരണ സഖ്യ 7610 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ കണ്ടൈന്‍മെന്റ് സോണുകൾ 750 ആയി. ഡൽഹിയിൽ 2084 കോവിഡ് കേസും 57 മരണവും കൂടി റിപ്പോർട്ട് ചെയ്തു ആകെ രോഗികൾ 85,161 ഉം മരണ സംഖ്യ 2680 ഉം ആയി.
ഡൽഹിയിൽ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം 440 ആയി. ഗുജറാത്തിൽ ഇതുവരെ 31,938 കേസും 1827 മരണവും സ്ഥിരീകരിച്ചു. യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 672 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതുവരെ 86,08,654 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. പ്ലാസ്മ തെറാപിയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ടെന്ന് ഐ.സി.എം.ആർ അറിയിച്ചു.