‘കർണാടക വിജയം കേരളത്തിലും മാതൃക; പിണറായി എന്ന ക്രൂരനായ രാഷ്ട്രീയക്കാരനെ ചവറ്റുകുട്ടയിൽ എറിയണമെന്ന് കെപിസിസി പ്രസിഡണ്ട്
കർണാടക വിജയം കേരളത്തിലെ കോൺഗ്രസിനും മാതൃകയെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നിച്ചു നിന്ന് പൊരുതിയാൽ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്ന് കെ സുധാകരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. സംസ്ഥാനതലം മുതൽ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. CUC കളുടെ പൂർത്തീകരണത്തിന് പാർട്ടി അത്യധികം പ്രാധാന്യം നൽകുന്നുണ്ട്. ആ സംവിധാനത്തിൽ ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ചാൽ കർണാടകയിൽ ഉണ്ടായതിനേക്കാൾ മികച്ച നേട്ടം കേരളത്തിൽ ഉണ്ടാക്കാനാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പിണറായി എന്ന
ക്രൂരനായ രാഷ്ട്രീയക്കാരനെയും, കമ്മ്യൂണിസമെന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും കേരളത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ടു ഈ മലയാള നാടിനെ നമുക്ക് “ജനാധിപത്യ”ത്തിലേക്ക് തിരിച്ചുകൊണ്ടുവരാം എന്ന് അദ്ദേഹം പോസ്റ്റിലൂടെ ആഹ്വനം ചെയ്തു.