മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി ആശുപത്രിയിൽ അക്രമാസക്തനായി; ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം തിരൂരങ്ങാടിയിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വെള്ളി രാത്രി ആണ് സംഭവം നടന്നത്. പൊലീസുകാരെ ചവിട്ടി. പ്രതിയുടെ തന്നെ പക്കൽ ഉണ്ടായിരുന്ന തോർത്ത് മുണ്ട് ഉപയോഗിച്ച് കൈ പിറകിലേക്ക് കെട്ടിയ ശേഷമാണ് വൈദ്യ പരിശോധന പൂർത്തിയാക്കിയത്
വെള്ളിയാഴ്ച രാത്രി 11:45 ന് ആണ് സംഭവം ഉണ്ടായത്. ജീവനക്കാരുടെ സുരക്ഷക്ക് തോർത്ത് മുണ്ടും കുരുമുളക് സ്പ്രേയും ആശുപത്രി അധികൃതർ വാങ്ങി നൽകി.