ഹെൽത്ത് ഇൻസ്പെക്ടറുടെ കൈ വെട്ടും; സിഐടിയു നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ഹെൽത്ത് ഇൻസ്പെക്ടറുടെ കൈ വെട്ടുമെന്ന ഭീഷണി. സിഐടിയു നേതാവ് പത്തനംതിട്ട നഗരസഭ ഓഫീസിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത് ആണ് ഭീഷണിപ്പെടുത്തുന്നത്. നഗരത്തിലെ അനധികൃത മീൻകച്ചവടം ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു പിടികൂടിയതിനെ തുടർന്നാണ് സിഐടിയു നേതാവ് നഗരസഭ ഓഫീസിൽ എത്തിയത്.
കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ സക്കീർ അലങ്കാരത്തിനെതിരെ പൊലീസ് കേസ് എടുത്തു. നഗരസഭാ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.