പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നു
അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കേസിൽ രണ്ടാം തവണയാണ് ഇ ഡി ഷാജിയെ ചോദ്യം ചെയ്യുന്നത്. 2014ൽ അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ ംെ ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്
അന്ന് അഴീക്കോട് എംഎൽഎ ആയിരുന്നു കെ എം ഷാജി. മുസ്ലിം ലീഗ് നേതാവ് തന്നെയാണ് ഷാജിക്കെതിരെ പരാതി നൽകിയത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഷാജിയെ വിളിച്ചുവരുത്തിയതെന്ന് ഇ ഡി അറിയിച്ചു.