കണക്കുകളിലെ പൊരുത്തക്കേട്: കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. മുമ്പ് നൽകിയ കണക്കുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ഹാജരാകാൻ നിർദേശിച്ച് കെഎം ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി
രണ്ട് ദിവസത്തിനുള്ളിൽ ഷാജിയുടെ കണ്ണൂരിലെ വീട് വിജിലൻസ് അളന്നു പരിശോധിക്കും. കോഴിക്കോട് മാവൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഷാജിയുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്ത സംഭവത്തിൽ തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതീന്റെ കൗണ്ടർ ഫോയിലുകളും മിനുട്‌സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. ഇത് വ്യാജമായി ഉണ്ടാക്കിയതാണോയെന്നാണ് വിജിലൻസ് സംശയിക്കുന്നത്.