സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകൾ; 785 എണ്ണവും കണ്ണൂർ ജില്ലയിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രശ്‌നബാധിത ബൂത്തുകളായി 1850 എണ്ണമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. 785 ബൂത്തുകളാണ് കണ്ണൂരിൽ പ്രശ്‌നബാധിതമായി കണക്കാക്കുന്നത്
അഞ്ച് പ്രശ്‌നബാധിത ബൂത്തുകളുള്ള പത്തനംതിട്ടയാണ് ലിസ്റ്റിൽ ഏറ്റവും കുറവ്. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ നിർദേശം നൽകി. വെബ് കാസ്റ്റിംഗ് ഇല്ലാത്ത ബൂത്തുകളിൽ വീഡിയോ ഗ്രാഫി നടത്തും.