Saturday, April 26, 2025
Kerala

സിൽവർ ലൈൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

 

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. തെറ്റായ ഉത്തരം നൽകിയെന്നാരോപിച്ചാണ് അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് പരാതി നൽകിയത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ രേഖ സി ഡിയിൽ ഉൾപ്പെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി

അതേസമയം സി ഡി കിട്ടിയിട്ടില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. കെ റെയിൽ നടപ്പാക്കില്ലെന്ന് ഉറപ്പിച്ച് യുഡിഎഫ് നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി തന്നെയാണ് അൻവർ സാദത്തിന്റെ പരാതിയും

Leave a Reply

Your email address will not be published. Required fields are marked *