പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സ്വന്തം നാടായതിനാൽ കണ്ണൂർ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. എന്നാൽ പാർട്ടി നിർദേശിച്ചാൽ ഏത് മണ്ഡലത്തിലും സ്ഥാനാർഥിയാകാൻ തയ്യാറാണ്. പാർട്ടി പറഞ്ഞാൽ ആർക്കെതിരെയും മത്സരിക്കും. പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറാണെന്നും ഷമ പറഞ്ഞു
ധർമടത്ത് പിണറായിക്കെതിരെ ഷമയെ മത്സരിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. 2016ൽ ധർമടത്ത് 36,905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്.