Saturday, January 4, 2025
Kerala

ഭക്തിയിൽ ആറാടി സന്നിധാനം; പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ഭക്തിയുടെ നിറവിൽ പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു. ശബരിമലയിൽ. തിരുവാഭരണങ്ങൾ ഭഗവാന് ചാർത്തി ദീപാരാധന അവസാനിക്കുന്ന സമയത്താണ് 6.42ന് ജ്യോതി തെളിഞ്ഞത്.

സന്നിധാനത്ത് എത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. ദീപാരാധനക്ക് പിന്നാലെ സെക്കൻഡുകൾക്ക് വ്യത്യാസത്തിൽ മൂന്ന് തവണ ജ്യോതി തെളിഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മകര വിളക്ക് ദർശനം. അയ്യായിരം പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനമുണ്ടായിരുന്നത്. സന്നിധാനത്ത് നിന്ന് മാത്രമായിരുന്നു ഇത്തവണ മകരജ്യോതി ദർശിക്കാൻ അനുമതിയുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *