Sunday, January 5, 2025
Kerala

പൊന്നമ്പലമേട്ടിൽ മകരജ്യോതി ഇന്ന് തെളിയും; ദർശനാനുമതി 5000 പേർക്ക് മാത്രം

ശബരിമല പൊന്നമ്പല മേട്ടിൽ മകരജ്യോതി ഇന്ന്. കൊവിഡ് മാനദണ്ഡം പാലിച്ച് 5000 പേർക്കാണ് ജ്യോതി ദർശിക്കാനുള്ള അവസരം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരെയാണ് മകര ജ്യോതി ദർശനത്തിനായി സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക.

പാഞ്ചാലിമേട്, പുൽമേട്, പരുന്തുപാറ, തുടങ്ങി സാധാരണയായി ഭക്തർ തടിച്ചുകൂടാറുള്ള സ്ഥലങ്ങളിൽ നിന്നൊന്നും വിളക്ക് കാണാൻ അനുവദിക്കില്ല. മകരവിളക്കിനോട് അനുബന്ധിച്ച് പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച വൈകിട്ടോടെ ശരംകുത്തിയിലെത്തും.

സന്നിധാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തും. തുടർന്ന് ദീപാരാധന. ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയുക. വൈകുന്നേരം 6.40നാണ് മകര ജ്യോതി ദർശനം

Leave a Reply

Your email address will not be published. Required fields are marked *