കോട്ടയം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കോട്ടയം വട്ടമൂട് പാലത്തിന് സമീപം കൊശമറ്റം കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി വിഷ്ണു(22)വാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ വിഷ്ണു വെള്ളത്തിൽ ഇറങ്ങിയതിന് പിന്നാലെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്