പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജി എസ് ടി കൗൺസിൽ ഹൈക്കോടതിയിൽ
പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജി എസ് ടി കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാന വരുമാന സ്രോതസ്സാണ്. ഇതിനാൽ തന്നെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കാണിച്ച് ജി എസ് ടി കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇക്കാര്യത്തിൽ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗൺസിൽ കോടതിയെ അറിയിച്ചു
കഴിഞ്ഞ ജി എസ് ടി കൗൺസിൽ യോഗത്തിന്റെ തീരുമാനങ്ങൾ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ധന നികുതി ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കൗൺസിൽ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ,
കൊവിഡ് മഹാമാരിയുടെ കാലത്ത് കൂടുതൽ വരുമാന നഷ്ടമുണ്ടാക്കുന്ന നടപടികളിലേക്ക് പോകാൻ സാധിക്കില്ലെന്ന നിലപാടാണ് നേരത്തെയും കൗൺസിൽ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇത് വിശദമാക്കിയാണ് ഇപ്പോൾ സത്യവാങ്മൂലം നൽകിയത്.