Thursday, January 2, 2025
Kerala

പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഉപയോഗിക്കുന്ന പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിന്‍ കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്‌തെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതെന്നും മന്ത്രി പറഞ്ഞു.

വാക്സിനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതുആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വാക്സിന്‍ പരിശോധനയ്ക്കയച്ചതെന്ന് മന്ത്രി വിശദീകരിച്ചു. ഈ വാക്സിനാണ് കേന്ദ്ര ഡ്രഗ്സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്.

അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണം ഇടവേളയില്ലാതെ തുടരുകയാണ്. ഇന്നും നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കണ്ണൂര്‍ പയ്യന്നൂര്‍ നഗരത്തില്‍ നിരവധിപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റ 8 പേര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തായിനേരി, തെക്കേബസാര്‍,ഭാഗങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. നായക്ക് പേവിഷബാധയെന്ന് സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *