Thursday, January 9, 2025
Kerala

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ വലിയ പ്രചരണം ആവശ്യമാണ്; എം.വി.ഗോവിന്ദൻ

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ മുന്നേറ്റമായി ഇലന്തൂർ സംഭവത്തിലെ പ്രതിഷേധത്തെ മാറ്റണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഓരോ പ്രസ്ഥാനവും ആത്മപരിശോധന നടത്തണം.നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടു പോകേണ്ടത് പ്രധാനമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ വലിയ പ്രചരണം ആവശ്യമാണെന്നും ഇലന്തൂർ സംഭവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരെ ഒറ്റപ്പെടുത്താൻ സി.പി.ഐ എം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നരബലി സംഭവത്തിലേക്ക് നയിക്കുന്നതിന് ഉപയോഗപ്പെടുത്തിയത് നവമാധ്യമങ്ങൾ. ആളുകൾ നവമാധ്യമങ്ങളുടെ ചതിക്കുഴികൾ തിരിച്ചറിയണമെന്നും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. അന്ധവിശ്വാസങ്ങൾക്ക് എതിരെ സിപിഐഎം പാർട്ടി ക്ലാസ്സ്‌ നടത്തുമെന്ന് എം.വി ഗോവിന്ദൻ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

അന്ധവിശ്വാസ ജടിലമായ ഒരു ജീർണ്ണത മുറ്റിനിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുയർന്നു വരുന്ന പ്രശ്നമാണിത്. പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയോ അല്ലെങ്കിൽ പാർട്ടി വിരുദ്ധരോ എന്ന് നോക്കിയിട്ടല്ല കുറ്റവാളികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടത്. കേരളത്തിലെ ഗവൺമെന്റ് ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *