ഒരു കണ്ണിന് കാഴ്ച് നഷ്ടപ്പെട്ട കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടമായി
മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ ഒറ്റ കണ്ണൻ കടുവയുമായുള്ള സാറ്റ് ലൈറ്റ് ബന്ധം നഷ്ടമായി. ഒരോ മണിക്കൂറിലും കടുവയുടെ നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്.
ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റ്‌ലൈറ്റ് ബന്ധം നഷ്ടപെടാൻ കാരണമെന്ന് വിശദീകരണം. ഒരു കണ്ണിന് കാഴ്ച്ച ശക്തി നഷ്ടപെട്ട കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോയെന്ന് അറിയാനാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്.