തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി
തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി. പാർക്കിനുള്ളിൽ നിന്ന് തന്നെയാണ് കടുവയെ കണ്ടെത്തിയത്. കടുവ ഫെൻസിംഗിന്റെ ഉള്ളിൽ തന്നെയുള്ളതായാണ് കണ്ടെത്തിയത്. കടുവയെ മയക്ക് വെടിവച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വയനാട് ചിയമ്പം മേഖലയിൽ നിന്നും എത്തിച്ച കടുവയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ചാടിപ്പോയത്. ട്രീറ്റ്‌മെന്റ് കൂടിനുള്ളിൽ ഇട്ടിരുന്ന കടുവ കമ്പി വഴിയാണ് പുറത്തേക്ക് പോയത്. കടുവ പുറത്ത് നിൽക്കുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുകയും ചെയ്തു.
അതേസമയം, റിസർവോയറിന് സമീപം തുരുത്ത് പോലെയുള്ള സ്ഥലമായതിനാൽ കടുവ ജനവാസ മേഖലയിലേക്ക് ഇറങ്ങുമെന്ന ആശങ്ക വേണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.