Thursday, April 17, 2025
Kerala

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഫസ്റ്റം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒന്നരമാസമായി ജയിലില്‍ ആയിരുന്നു ഗ്രോ വാസു. മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോര്‍ച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു കോടതി വിധി പറഞ്ഞത്. ഐപിസി 283, 143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കിയ ഇരുട്ടടിയാണ് കോടതിവിധിയെന്ന് ഗ്രോ വാസുവിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 20 പ്രതികളുള്ള കേസില്‍ 17 പ്രതികളെ കോടതി വെറുതെ വിടുകയും 2 പ്രതികള്‍ പിഴയടച്ച് കേസില്‍ നിന്ന് ഒളഴിവാകുകയും ചെയ്തിരുന്നു.

ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റുകയായിരന്നു. ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ചപ്പോഴൊന്നും താന്‍ തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ നിന്ന് വാസു പിന്നോട്ട് പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *