പൊലീസിന്റെ നേതൃത്വത്തില്‍ യുവാവിന് മര്‍ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ടയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ പൊാലീസുകാരന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരന്‍ റഷീദിന്റെ നേതൃത്വത്തിലാണ് അഭിജിത്തിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പൊലീസുകാരനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി പത്തനംതിട്ട പൊലീസ് കേസെടുത്തെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫര്‍ണിച്ചര്‍ കൊണ്ടുപോകാന്‍ ഓട്ടം വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തില്‍ എത്തുന്നത്. ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരനായ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചത്.
പൊലീസുകാരനായ റഷീദ് നിലവില്‍ മെഡിക്കല്‍ അവധിയിലാണെന്നാണ് വിവരം. കേസ് ഒത്ത് തീര്‍പ്പ് ചെയ്യാന്‍ പത്തനംതിട്ട പൊലീസ് ശ്രമിച്ചുവെന്നും അഭിജിത്ത് പറയുന്നു. പൊലീസുകാരനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് നിലവില്‍ പത്തനംതിട്ട പൊലീസ് കേസെടുത്തെന്നാണ് ആരോപണം.എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പത്തനംതിട്ട പൊലീസ് തയ്യാറായിട്ടില്ല.