തലശ്ശേരി രാഷ്ട്രീയ സംഘടനങ്ങളുടെ ഹബ്ബാണെന്ന് ഹൈക്കോടതി; കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകൾ
രാഷ്ട്രീയ വൈരാഗ്യങ്ങളുടെയും സംഘട്ടനങ്ങളുടെയും ഹബ്ബാണ് തലശ്ശേരിയെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകൾ സെഷൻസ് കോടതിയിൽ കെട്ടിക്കിടക്കുകയാണ്. വിചാരണ പൂർത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷൻസ് കോടതി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു
പാനൂർ മൻസൂർ വധക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. വിചാരണ വൈകുമെന്നതിനാലാണ് മൻസൂർ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയത്. മൻസൂർ വധം രാഷ്ട്രീയകൊലപാതകമാണെന്നും വോട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക് സിപിഎം-മുസ്ലിം ലീഗ് സംഘർഷമുണ്ടായെന്നും ഉത്തരവിൽ കോടതി പറയുന്നുണ്ട്.