Sunday, January 5, 2025
Kerala

മഴ കൂടുതൽ ശക്തമാകും; സംസ്ഥാനത്തെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

 

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെ മറ്റ് 13 ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ 10 ജില്ലകളിലാണ് യെല്ലോ അലർട്ടുണ്ടായിരുന്നത്. നാളെ എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതിന്റെ ഫലമായിട്ടാണ് കാലവർഷം സജീവമാകുന്നത്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *