എൽ ഡി എഫ് അവിശ്വാസം പാസായി; ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണം അവസാനിച്ചു
ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ് ഡി പി ഐ പ്രമേയത്തെ പിന്തുണച്ചതോടെയാണിത്. രാവിലെ 11ന് ആരംഭിച്ച ചർച്ചയിലെ നഗരസഭയിലെ 28 അംഗങ്ങളും പങ്കെടുത്തു
15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. ഒമ്പത് എൽ ഡി എഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ് ഡി പി ഐ വോട്ടുകളും കൂടാതെ കോൺഗ്രസിൽ നിന്ന് കൂറുമാറിയ അൽസന്ന പരീക്കുട്ടിയുടെ പിന്തുണയും അവിശ്വാസത്തിന് ലഭിച്ചു. ഇതോടെ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിച്ചു.