സർക്കാർ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസം; കാർഡ് വഴിയുള്ള പഞ്ചിങ്ങും നിര്‍ബന്ധമാക്കി
സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴിയുള്ള പഞ്ചിങ് നിർബന്ധമാക്കി. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.
അതേസമയം, നാളത്തെ കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യതയുണ്ട്. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പരിഗണിക്കുന്നത്.