മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാജേഷ് അന്തരിച്ചു
കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗവുമായ എന്‍. രാജേഷ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് നാലു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം തൊണ്ടയാട്ടെ വസതിയിലേക്ക് കൊണ്ടുപോകും. മൃതദേഹം 2.30 മുതല്‍ 45 മിനിറ്റ് പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡണ്ട് ഫിറോസ് ഖാന്‍ അറിയിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങവെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ആറു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.