മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു
കൊച്ചി: മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ ചീഫ് റിപോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കൊവിഡ് ബാധിതനായശേഷം ന്യുമോണിയ പിടിപെട്ട് അദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. പഴവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകന്‍. മഹേശ്വര്‍.