ജലീലിനെ തിരുത്തി സിപിഐഎം; പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്ന് ഇ പി ജയരാജന്‍
കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ മുന്‍മന്ത്രി കെ ടി ജലീല്‍ പിന്‍വലിച്ചത് സിപിഐഎം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്. ജലീലിനെതിരെ സിപിഐഎം കടുത്ത നടപടി സ്വീകരിക്കണമെന്ന് ബിജെപി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റിനെച്ചൊല്ലി വിവാദങ്ങളും ആക്ഷേപവും കടുത്തതോടെ സിപിഐഎം ജലീലിനോട് പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ആരും വ്യതിചലിക്കില്ലെന്നാണ് ജലീല്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.