Wednesday, April 9, 2025
Kerala

കോൺഗ്രസിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥിയാകേണ്ടെന്ന് ചെന്നിത്തല; താഴെ തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തണം

പാർട്ടിയിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ആകേണ്ടെന്ന് നേതാക്കൾക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല. കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. എഐസിസി നേതൃത്വത്തിൽ ഇതിന് പ്രത്യേക സംവിധാനമുണ്ട്. സ്ഥാനാർഥികളാകാൻ ആരും പ്രമേയം ഇറക്കേണ്ട

വിജയസാധ്യത മാത്രമാണ് സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നാണ് ഹൈക്കമാൻഡ് പ്രതിനിധികൾ മേൽനോട്ട സമിതിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ വാക്കുകൾ വന്നത്. അശോഗ് ഗെഹ്ലോട്ടും നിർവാഹക സമിതി യോഗത്തിൽ സംബന്ധിച്ചു

സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ല എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അവർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഇതിനെ താഴെത്തട്ടിൽ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഇത് പരാജയത്തിന് വഴിയൊരുക്കിയെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *