കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറി; കാർ ട്രാസ്ഫോർമറിലിടിച്ചു
നിർത്തിയിട്ടിരുന്ന കാർ തട്ടിയെടുത്ത് പാഞ്ഞ് അപകടമുണ്ടാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ വീട്ടിൽ ആഷ്ലി (54) യെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ന് രാത്രി പത്തേമുക്കാലോടെ ചോറ്റാനിക്കരയിലെ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറാണ് പ്രതി തട്ടിയെടുത്തത്.
ഭാര്യയേയും രണ്ടരവയസുള്ള കുഞ്ഞിനേയും കാറിലിരുത്തി ഭർത്താവ് ഭക്ഷണം വാങ്ങാൻ പോയ സമയത്താണ് ഇയാൾ കാറുമായി കടന്നു കളഞ്ഞത്. പെട്ടിക്കടക്ക് സമീപം നിന്ന ആളിനെ ഇടിച്ചു പരിക്കേൽപ്പിച്ചു. കടയിലും, പോസ്റ്റിലും ട്രാൻസ്ഫോമറിലും കാറിടിച്ചു. തുടർന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കാറിലിരുന്ന അമ്മക്കും കുഞ്ഞിനും പരിക്കുണ്ട്.
ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പ്പെട്ടയാളാണ് പ്രതി. ഇൻസ്പെക്ടർ കെ.പി.ജയപ്രസാദ്, സബ് ഇൻസ്പെക്ടർ എ.എൻ.സാജു, എഎസ്ഐ റെക്സ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഷ്ലിയെ അറസ്റ്റ് ചെയ്തത്.