Saturday, October 19, 2024
Kerala

ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ് നൽകും; മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തോട് അനുബന്ധിച്ച് റേഷൻ കാർഡുടമകൾക്ക് പലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 11 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. ആഗസ്റ്റ് അവസാന ആഴ്ചയോടെ ഇതിന്റെ വിതരണം ആരംഭിക്കും.
മതിയായ റേഷൻ ധാന്യം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് ആഗസ്റ്റിൽ പത്ത് കിലോ വീതം അരി നൽകും.

സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അഡീഷണൽ എസ് പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രോസിക്യൂഷന് രൂപം നൽകി. നിർദേശം ലംഘിക്കുന്ന സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യും. അത്യാവശ്യമുള്ള മെഡിക്കൽ ആവശ്യം, മരണം എന്നിവക്ക് മാത്രമേ സംസ്ഥാനം വിട്ടു പോകാവൂ. ഇ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published.