പെട്ടിമുടി ദുരന്തസ്ഥലത്തെത്തിയ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതി അറസ്റ്റിൽ
പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം
മൂന്നാർ ടൗണിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗോമതി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.