Sunday, April 13, 2025
Kerala

ഡോക്ടർക്ക് കൊവിഡെന്ന് വ്യാജപ്രചാരണം; യൂത്ത് കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ

അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവായ മുണ്ടപ്പള്ളി ആനന്ദ ഭവനിൽ പ്രദീപ് (36) ആനന്ദപ്പള്ളി സോമസദനത്തിൽ അമൽ സാഗർ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അസ്ഥിരോഗ വിഭാഗം ഡോക്ടർ മനോജിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തും വിധം വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവർ നിരീക്ഷണത്തിൽ പോകണമെന്നുള്ള വ്യാജ സന്ദേശം ഇവർ വിവിധ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചിരുന്നു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ ഫോൺ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *