വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ
വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണും.
പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ചു കേൾപ്പിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇന്നലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. തുടർ അന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം.