ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനിയായ യുവതിക്ക് വീണ്ടും കൊവിഡ് ബാധ
ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ് ബാധ. ചൈനയിലെ വുഹാനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.
ഡൽഹിയിലേക്കുള്ള വിമാനയാത്രക്ക് മുമ്പായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രണ്ടാമതും കൊവിഡ് പോസിറ്റീവായതായി വ്യക്തമായത്. ഇവർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.