Sunday, April 13, 2025
Kerala

വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ:വയനാട്ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 25 കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്‍, ജൂലൈ നാലിന് മംഗലാപുരത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വരയാല്‍ സ്വദേശിയായ 20 കാരന്‍, ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി പടിഞ്ഞാറത്തറയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കണിയാമ്പറ്റ സ്വദേശിയായ 40 കാരന്‍, ദുബൈയില്‍ നിന്ന് കോഴിക്കോട് വഴി ജൂണ്‍ 21 ന് ജില്ലയിലെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന മേപ്പാടി സ്വദേശിയായ 24 കാരന്‍, ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് ജില്ലയിലെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന അമ്പലവയല്‍ സ്വദേശിയായ 25 കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്കാണ്. 78 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 58 പേര്‍ നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതം കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാഴാഴ്ച്ച പുതുതായി നിരീക്ഷണത്തി ലായത് 214 പേരും ആകെ നിരീക്ഷണത്തിലുള്ളത് 3575 പേരുമാണ്. 256 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 9795 ആണ്. ഇതില്‍ 8231 എണ്ണത്തിന്റെ ഫലം ലഭിച്ചു. 8097 എണ്ണം നെഗറ്റീവാണ്. 1554 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *