Friday, March 14, 2025
Kerala

ബിവറേജസ് കോർപറേഷനിൽ ഈ മാസം 30ന് പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ

ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ഈ മാസം 30 ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്നും യൂണിയനുകൾ പറയുന്നു. കെഎസ്ബിസി ബോർഡ് 2021 ജൂൺ 23ന് ശമ്പള പരിഷ്‌കരം ഫയൽ അംഗീകരിച്ച് സർക്കാരിനെ അറിയിച്ചപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചാൽ മതി എന്ന് നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെഎസ്ബിസി പത്രക്കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *