Sunday, January 5, 2025
Kerala

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിൽ മാസം മുതൽ വർധിക്കും

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കും. കമ്മീഷൻ റിപ്പോർട്ടിൻമേലുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്‌കരിച്ച് ഉത്തരവിറക്കും

കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലേത് പോലെ തന്നെ ഇത്തവണവും ശമ്പള കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകും. രണ്ട് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി ഉണ്ട്. 2021 ഏപ്രിൽ മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു ഒക്ടോബറിലും അനുവദിക്കും. കുടിശ്ശിക പി എഫിൽ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *