കണി കണ്ടുണർന്ന് കേരളം; ഐശ്വര്യത്തിന്റെ സമൃദ്ധിയുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു; ലോകമെമ്പാടുമുള്ള മലയാളികൾക്ക് മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ വിഷു ആശംസകൾ
കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളംബരമോതി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ. കണി കണ്ടും ക്ഷേത്രങ്ങളിലെത്തിയും വിഷു ആഘോഷങ്ങൾ പുരോഗമിക്കുകയാണ്
ഇത്തവണ ആഘോഷങ്ങൾ വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായ ആഘോഷങ്ങൾ കുറയും. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടര മുതൽ നാല് മണി വരെ വിഷുക്കണി ദർശനമൊരുക്കി. നാലമ്പലത്തിന് പുറത്തു നിന്നാണ് ഭക്തർക്ക് ദർശനം അനുവദിച്ചത്.
ശബരിമല ക്ഷേത്രനട വിഷുക്കണി ദർശനത്തിനായി തുറന്നു. പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിലിൽ ദീപം തെളിയിച്ച് അയ്യപ്പനെ കണി കാണിച്ചു.