ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല എസ് ഐ എസ് എഫിന് നൽകാൻ തീരുമാനം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ ചുമതല സംസ്ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറും. നിലവിൽ പോലീസിന്റെ ദ്രുതകർമ സേനക്കാണ് ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയുള്ളത്. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് എസ് ഐ എസ് എഫ് ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ പ്രതിഷേധങ്ങൾ എത്തിയ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന്റെ സുരക്ഷ പൂർണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറിയത്. പിന്നാലെ ക്ലിഫ് ഹൗസിന് സമീപത്തേക്കും പോലീസ് വലയം കടന്ന് പ്രതിഷേധക്കാർ എത്തി. ഇതോടെയാണ് ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയും എസ് ഐ എസ് എഫിനെ ഏൽപ്പിക്കുന്നത്
ആദ്യഘട്ടത്തിൽ എസ് ഐ എസ് എഫിന്റെ 20 അംഗങ്ങൾ ക്ലിഫ് ഹൗസിലെത്തും. ഘട്ടം ഘട്ടമായി ദ്രുതകർമ സേനയെ പൂർണമായും കുറച്ച് എസ് ഐ എസ് എഫിന് മുഴുവൻ ചുമതലയും നൽകും.