ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യന്ത്രിയുടെ സുരക്ഷക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഡി ഐ ജിക്ക് ആയിരിക്കും. മുഖ്യന്ത്രിയുടെ സുരക്ഷാ മേല്‍ന്നോട്ടത്തിന് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇത് സംബന്ധിച്ച പോലീസ് മേധാവിയുടെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സര്‍ക്കാര്‍ ഇതിന് അംഗീകരാം നല്‍കിയതായി അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ജി പിക്ക് കത്തയച്ചു.
സുരക്ഷാ ചുമതലയുള്ള ഡി ഐ ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രൂപവത്കരിക്കും. ഡെപ്യൂട്ടി കമ്മീഷണര്‍ നിയമനത്തിനായി പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.
അടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമരങ്ങള്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് വിലക്കുകള്‍ ലംഘിച്ച് ക്ലീഫ് ഹൗസിന് മുന്നില്‍ വരെ എത്തിയിരുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കാണിച്ച് പോലീസുകാര്‍ക്കെതിരെ നടപടിയുമുണ്ടായിരുന്നു.