ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കൊവാക്‌സിന്‍, കൊവിഷീല്‍ഡ് നിലവില്‍ 71 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു
ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കൊവിഡ് വര്‍ഷം എന്നതിനുപ്പുറം 2020 ശാസ്ത്രത്തിന്‍രെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടും. ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്.
നിരവധി രാജ്യങ്ങള്‍ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെടുന്നുണ്ട്. കാനഡ, ബ്രസീല്‍ തുടങ്ങി നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിനുകള്‍ ഉപയോഗിക്കുന്നുണ്ട്. കൊവിഡിന്റെ ആരംഭത്തില്‍ ഒരു പരിശോധനാ കേന്ദ്രം മാത്രമേ രാജ്യത്തുണ്ടായിരുന്നുള്ളു. നിലവില്‍ 2412 പരിശോധനാ കേന്ദ്രങ്ങളുണ്ടെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.