ഇന്ധന സെസിനെതിരെ യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്നാരംഭിക്കും
ഇന്ധന സെസിനെതിരെ യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റിനു മുന്നിലുമാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോഴിക്കോട്ട് നിർവഹിക്കും. ഇന്ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ച് നാളെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമരം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് കൺവീനർ എംഎം ഹസൻ ഉദ്ഘാടനം ചെയ്യും.
രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടും മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേയും രാപ്പകൽ സമരങ്ങൾ മറ്റൊരു ദിവസം നടത്തും.