മുന്‍ ഭാര്യയുടെ പേരിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ചുവിറ്റു; പ്രതി പിടിയില്‍
ഇടുക്കി വാഗമണ്ണില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി മറിച്ചുവിറ്റ കേസിലെ പ്രതി പിടിയില്‍. വാഗമണ്‍ സ്വദേശി ജോളി സ്റ്റീഫന്‍ ആണ് പിടിയിലായത്. തൊടുപുഴ വിജിലന്‍സ് സംഘം ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മുന്‍ ഭാര്യയുടെ പേരിലുള്ള മൂന്ന് ഏക്കര്‍ 40 സെന്റ് സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ചുവിറ്റ കേസിലാണ് അറസ്റ്റ്.
55 ഏക്കര്‍ ഭൂമി കയ്യേറി വ്യാജപട്ടയം നിര്‍മിച്ച് വില്‍പന നടത്തിയ കേസിലും ജോളി സ്റ്റീഫന്‍ പ്രതിയാണ്. വ്യാജ പട്ടയം ഉപയോഗിച്ച് സ്വകാര്യ തോട്ടം മറിച്ചുവില്‍ക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രതിയെ തൊടുപുഴ മുട്ടത്തെ വിജിലന്‍സ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.