Friday, April 11, 2025
Kerala

എല്ലാം കൂട്ടു കച്ചവടം; തെരഞ്ഞെടുപ്പിന് മുന്‍പ് എക്‌സാലോജിക്കിനെതിരായ അന്വേഷണം നിലയ്ക്കും’; വി ഡി സതീശന്‍

എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണം ഒത്തുതീര്‍പ്പാക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ അന്വേഷണവും നിലയ്ക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ കൂട്ടുകച്ചവടമാണെന്നും സിപിഐഎം-ബിജെപി ധാരണയുണ്ടാക്കുമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപ്പോയെന്ന് വിഡി സതീശന്‍ ചോദിച്ചു. തൃശൂരില്‍ ബിജെപി ജയിക്കുന്നതിന് വേണ്ടിയുള്ള സിപിഐഎം സെറ്റില്‍മെന്റായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര അന്വേഷണം ഏജന്‍സികളെ കൊണ്ടുവന്ന് അന്വേഷിപ്പിച്ച് അവസാനം രാഷ്ട്രീയമായ അവിഹിതമായ ബന്ധത്തിലേക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറാനുള്ള ശ്രമമാണൊയെന്ന് നിരീക്ഷിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറുമായി അവിഹിതമായ ബന്ധമുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മാസപ്പടി കേസില്‍ നീതി പൂര്‍വമായ അന്വേഷണം നടക്കുമോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുക്ക് അടുക്കുമ്പോഴാണ് അന്വേഷണം തകൃതിയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല പണം മേടിച്ചിട്ടുണ്ടെന്നും അതിന്റെ കണക്ക് കെപിസിസിയിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത് ക്രൂര മര്‍ദനമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത സംഭവമാണെന്നും അതിക്രമം മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ ഡിജിപി നട്ടെല്ലില്ലാത്തയാളെന്നും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *