കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നവംബറിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. പന്തീരാങ്കാവിലെ സ്വകാര്യ ഫ്‌ളാറ്റിൽ പരാതിക്കാരെയെ എത്തിച്ച് യുവാക്കൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പരാതി ലഭിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ തന്നെ മൂന്നു പ്രതികളെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തങ്ങളെ കുടുക്കാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നാണ് പ്രതികൾ ആരോപിക്കുന്നത്.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ പൊലീസ് കൈക്കൊള്ളും. ഒപ്പം പരാതിക്കാരിയും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് പരിശോധിക്കും.