നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാർ ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണത്തിൽ നിർണായകമായേക്കാവുന്നതാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി
രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ തുടരന്വേഷണം നടത്തുക. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെയടക്കം അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.