ഒഴിവാക്കേണ്ടതായിരുന്നു: മെഗാ തിരുവാതിരയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടിയും
തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ അശ്രദ്ധയുണ്ടായിട്ടുണ്ട്. തീർച്ചയായും ഒഴിവാക്കേണ്ട ഒന്നായിരുന്നുവിതെന്നും മന്ത്രി വ്യക്തമാക്കി
കൊവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ വലുതായി ബാധിക്കുന്നതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്